പ​രി​മി​തി​ക​ള്‍​ക്ക് ന​ടു​വി​ല്‍ മ​ത്സ്യ​ക​ച്ച​വ​ട​ക്കാ​ര്‍; പു​തി​യ കെ​ട്ടി​ടം എ​ന്ന് തു​റ​ക്കും
Monday, February 6, 2023 11:22 PM IST
കോ​ഴി​ക്കോ​ട്: പു​ത്ത​ന്‍ കെ​ട്ടി​ടം ഉ​ണ്ടാ​യി​ട്ടും പ​രി​മി​തി​ക​ള്‍​ക്ക് ന​ടു​വി​ല്‍ ക​ഴി​യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് കോ​ഴി​ക്കോ​ട് പു​തി​യ​ങ്ങാ​ടി സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റി​ലെ മ​ല്‍​സ്യ ക​ച്ച​വ​ട​ക്കാ​ര്‍.
ഒ​രു കോ​ടി മു​ട​ക്കി മ​ല്‍​സ്യ​മാ​ര്‍​ക്ക​റ്റ് ന​വീ​ക​രി​ച്ച് 4 വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും കോ​ര്‍​പ​റേ​ഷ​ന്‍ ഇ​തു​വ​രെ തു​റ​ന്നു കൊ​ടു​ത്തി​ട്ടി​ല്ല. പു​തി​യ കെ​ട്ടി​ട​ത്തി​ന് മു​ന്നി​ലെ അ​സൗ​ക​ര്യ​ങ്ങ​ള്‍​ക്ക് ന​ടു​വി​ലാ​ണ് ഇ​വ​ര്‍ . ന​വീ​ക​ര​ണ​ത്തി​നാ​യി ഒ​രു​മാ​സ​ത്തേ​ക്കെ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ ഇ​റ​ങ്ങി​ക്കൊ​ടു​ത്ത​താ​ണ്.
എ​ന്നാ​ല്‍ നാ​ലു വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ച് ക​യ​റാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. മാ​ര്‍​ക്ക​റ്റി​ലെ 29 ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് മ​ല്‍​സ്യ​വി​ല്‍​പ​ന ന​ട​ത്താ​ന്‍ 29 സ്റ്റാ​ളു​ക​ള്‍ , ഫാ​ന്‍, ലൈ​റ്റ് എ​ന്നി​വ​യെ​ല്ലാം ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ലു​ണ്ട്. പ​ക്ഷെ ഇ​തെ​ല്ലാം പു​റ​ത്ത് നി​ന്ന് നോ​ക്കാ​ന്‍ മാ​ത്ര​മേ ഇ​വ​ര്‍​ക്ക് ക​ഴി​യു​ന്നു​ള്ളൂ.
മാ​ര്‍​ക്ക​റ്റ് തു​റ​ന്ന് ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ല​ത​വ​ണ കോ​ര്‍​പ​റേ​ഷ​നെ സ​മീ​പി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. വാ​ട​ക​ത്തു​ക നി​ശ്ച​യി​ച്ച ശേ​ഷ​മേ മാ​ര്‍​ക്ക​റ്റ് തു​റ​ന്നു കൊ​ടു​ക്കൂ എ​ന്നാ​യി​രു​ന്നു കോ​ര്‍​പ​റേ​ഷ​ന്‍റെ മ​റു​പ​ടി. പ​ക്ഷെ നി​ര​ക്ക് നി​ശ്ച​യി​ച്ച് നാ​ളു​ക​ളേ​റെ​യാ​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.