ഉല്ലാസയാത്ര ട്രിപ്പുകൾ പ്രഖ്യാപിച്ചു
1265499
Monday, February 6, 2023 11:23 PM IST
കോഴിക്കോട്: കോഴിക്കോട് ബജറ്റ് ടൂറിസം സെൽ കെഎസ്ആർടിസി ഫെബ്രുവരിയിൽ നടത്തുന്ന ഉല്ലാസ യാത്ര ട്രിപ്പുകൾ പ്രഖ്യാപിച്ചു.
10ന് രാവിലെ 6.00ന് മൂന്നാറിലേക്ക് നടത്തുന്ന ഉല്ലാസ യാത്രക്ക് 1900 രൂപ. 10 ന് രാത്രി 10ന് വാഗമൺ കുമരകം യാത്ര ഭക്ഷണം ഉൾപ്പെടെ 3850 രൂപ.11ന് നെല്ലിയാമ്പതി , 16 നും 23 നും ഗവി പരുന്തിൻപാറ, 21 നും 28 നും നെഫർറ്റിറ്റി കപ്പൽ യാത്ര എന്നിങ്ങനെയാണ് ഉല്ലാസ യാത്ര ട്രിപ്പുകൾ. കൂടാതെ എല്ലാ ബുധനാഴ്ചകളിലും, ഞായറാഴ്ചകളിലും കോഴിക്കോട് നഗരത്തെ അറിയാം എന്ന നഗരയാത്രയും ഉണ്ടായിരിക്കും. 200 രൂപയാണ് ചാർജ്. ഫോൺ: 9544477954, 9846 100728, 99617 61708, 85 89038725. അന്വേഷണ സമയം: രാവിലെ 9.30 മുതൽ രാത്രി 9.30 വരെ.