വൈ​ദ്യു​തി മു​ട​ക്കം പ​തി​വ്; വ്യാ​പാ​രി​ക​ൾ മാ​ർ​ച്ച് ന​ട​ത്തി
Wednesday, February 8, 2023 11:50 PM IST
മു​ക്കം: മു​ക്കം ടൗ​ണി​ൽ നി​ര​ന്ത​ര​മാ​യി വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തു മൂ​ലം വ്യാ​പാ​രി​ക​ൾ വ​ള​രെ അ​ധി​കം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ക്കം യൂ​ണി​റ്റ് യൂ​ത്ത് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു.
ഹോ​ട്ട​ൽ, പ്രി​ന്‍റിം​ഗ് മേ​ഖ​ല, , നി​ർ​മ്മാ​ണ മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത് മൂ​ലം അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ വ​ള​രെ വ​ലു​താ​ണ​ന്നും ല​ക്ഷ ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഇ​ട​ക്കി​ടെ ഉ​ണ്ടാ​യ വൈ​ദ്യു​തി മു​ട​ക്കം മൂ​ലം ഉ​ണ്ടാ​യി​ട്ടു​ള്ള​ത​ന്നും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ടൗ​ൺ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ല​ക്ട്രി​ക്ക് പോ​സ്റ്റു​ക​ളും ട്രാ​ൻ​സ്ഫോ​മ​റു​ക​ളും മാ​റ്റി സ്ഥാ​പി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ലൈ​ൻ ഓ​ഫ് ചെ​യ്യു​ന്ന​ത് എ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.
എ​ന്നാ​ൽ ക​രാ​ർ എ​ടു​ത്ത വ്യ​ക്തി​യു​ടെ പ​രി​ച​യ​ക്കു​റ​വും തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ കു​റ​വും കൊ​ണ്ടാ​ണ് പ്ര​വൃ​ത്തി വൈ​കു​ന്ന​ത് എ​ന്നും ഇ​ത് പ​രി​ഹ​രി​ക്കാ​ൻ വേ​ണ്ട ഇ​ട​പെ​ട​ൽ ഉ​ട​ൻ ഉ​ണ്ടാ​ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.
മു​ക്കം ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ക്കം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി. ​അ​ലി അ​ക്ബ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് നി​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. അ​നീ​സു​ദ്ധീ​ൻ , കെ.​സി. നൂ​റു​ദ്ധീ​ൻ , ഷിം​ജി വാ​രി​യം ക​ണ്ടി, എം.​ടി. അ​സ്ലം, റൈ​ഹാ​ന നാ​സ​ർ, ഷ​മീ​ർ ,വി​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.