സോ​ഫ്റ്റ് ബേസ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് വി​ജ​യി​യെ ആ​ദ​രി​ച്ചു
Wednesday, February 8, 2023 11:50 PM IST
താ​മ​ര​ശേ​രി: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ന​ട​ന്ന 2021-2022 വ​ര്‍​ഷ​ത്തെ ഏ​ഴാ​മ​ത് സ​ബ്ജൂ​ണി​യ​ര്‍ സോ​ഫ്റ്റ് ബെ​യ്‌​സ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​ന് ദേ​ശീ​യ ക​പ്പ് നേ​ടി​ക്കൊ​ടു​ത്ത കേ​ര​ള ടീം ​അം​ഗം തേ​റ്റാ​മ്പു​റം സ്വ​ദേ​ശി വി.​പി. അ​നു​ഷ​യെ ബി​ജെ​പി താ​മ​ര​ശേ​രി നോ​ര്‍​ത്ത് ഏ​രി​യാ ക​മ്മി​റ്റി ആ​ദ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന ബെ​യ്‌​സ് ബോ​ള്‍ അ​സോ​സി​യേ​ഷ​നാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.
ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഗി​രീ​ഷ് തേ​വ​ള്ളി അ​നു​ഷ​യെ പൊ​ന്നാ​ട അ​ണി​യി​ച്ചു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് എ.​കെ. ബ​ബീ​ഷ് ഷാ​ള്‍ അ​ണി​യി​ച്ചു.
സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം വി.​പി. രാ​ജീ​വ​ന്‍, പി. ​ശ്രീ​കു​മാ​ര്‍, കെ. ​ബി​ജു, എം. ​സ​ന്തോ​ഷ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ അ​നു​ഷ, തേ​റ്റാ​മ്പു​റ​ത്തെ പി.​പി. പ്ര​ഭാ​ക​ര​ന്‍, വ​ത്സ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.