പാചകവാതക വില വർധനവ് തെരഞ്ഞെടുപ്പ് സമ്മാനമെന്ന്
1273965
Friday, March 3, 2023 11:46 PM IST
കോഴിക്കോട്: കേന്ദ്ര സർക്കാരും നരേന്ദ്ര മോദിയും നൽകിയ തെരഞ്ഞെടുപ്പ് സമ്മാനമാണ് പാചക വാതക വില വർധനവിലൂടെ പൊതുജനങ്ങൾക്ക് നൽകിയതെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ. രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ടവകാശം വിനിയോഗിച്ച അടുത്ത മണിക്കൂറിൽ തന്നെ പാചക വാതകത്തിന് വില വർധിപ്പിച്ച് നരേന്ദ്ര മോദി ജനങ്ങളോട് ഉള്ള തന്റെ നിലപാട് തെളിയിച്ചിരിക്കുകയാണെന്ന് അനു ചാക്കോ പറഞ്ഞു. ഇതിനെതിരേയുള്ള ബഹുജന പ്രതിഷേധങ്ങൾക്ക് രാഷ്ട്രീയ ജനതാദൾ പൂർണ്ണ പിന്തുണ നൽകുമെന്നും അവർ അറിയിച്ചു.