ആര്.ശ്രീനിവാസന്റെ നിര്യാണത്തില്‍ അനുശോചിച്ചു
1273966
Friday, March 3, 2023 11:46 PM IST
കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദിനതന്തി പത്രത്തിന്റെ റിപ്പോര്‍ട്ടറുമായിരുന്ന ആര്.ശ്രീനിവാസന്റെ നിര്യാണത്തില്‍ സീനിയര്‍ ജേണലിസ്റ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന യോഗം അനുശോചിച്ചു.
പ്രസിഡന്റ് വി.എന്‍.ജയഗോപാല്‍ അധ്യക്ഷത വഹിച്ചു.എന്‍. പി.ചെക്കുട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു.സി.എം.കെ പണിക്കര്‍, കെ.പി വിജയകുമാര്‍,എം.ജയതിലകന്‍,നടക്കാവ് മുഹമ്മദ് കോയ, കെ.നീനി, അശോക് ശ്രീനിവാസ്, പി.സി.അബ്ദുള്‍ ലത്തീഫ്, കെ.എഫ് ജോര്‍ജ്, എം.സുധീന്ദ്രകുമാര്‍, രാധാകൃഷ്ണന് നരിപ്പറ്റ, ടി.കെ. രാമകൃഷ്ണന്,കോയമുഹമ്മദ്, സി.എം.നൗഷാദലി, വി.ഇ.ബാലകൃഷ്ണന്, കെ.മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.