ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ താ​ലൂ​ക്ക് സെ​മി​നാ​ര്‍
Wednesday, March 15, 2023 11:58 PM IST
താ​മ​ര​ശേ​രി: താ​ലൂ​ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ 'പൗ​ര​ത്വം - ദേ​ശീ​യ​ത 'എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ത്തി​യ സെ​മി​നാ​ര്‍ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. ദി​നേ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. കെ.​ഇ.​എ​ന്‍. കു​ഞ്ഞ​മ്മ​ദ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. മി​ക​ച്ച ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ര്‍​ത്ത​ക​നു​ള്ള കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് നേ​ടി​യ ബി. ​സു​രേ​ഷ് ബാ​ബു, തു​ഞ്ച​ത്ത് എ​ഴു​ത്ത​ച്ഛ​ന്‍ മ​ല​യാ​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നും മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ല്‍ ഡോ​ക്റ്റ​റേ​റ്റ് നേ​ടി​യ എ.​കെ. വി​നീ​ഷ് എ​ന്നി​വ​രെ ഉ​പ​ഹാ​രം ന​ല്‍​കി അ​നു​മോ​ദി​ച്ചു. സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം സി.​സി. ആ​ന്‍​ഡ്രൂ​സ്, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ജോ: ​സെ​ക്ര​ട്ട​റി കെ.​പി. സ​ഹീ​ര്‍, ബി. ​സു​രേ​ഷ് ബാ​ബു, എ.​കെ. വി​നീ​ഷ്, താ​ലൂ​ക്ക് ത​ല വ​നി​ത വാ​യ​ന മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് ക്യാ​ഷ് പ്രൈ​സും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. താ​ലൂ​ക്ക് സെ​ക്ര​ട്ട​റി കെ.​കെ. പ്ര​ദീ​പ​ന്‍, പി.​കെ. മു​ര​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.