പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സം ഫെ​സ്റ്റ്: സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, March 15, 2023 11:58 PM IST
ച​ക്കി​ട്ട​പാ​റ: സം​സ്ഥാ​ന ടൂ​റി​സം, ജ​ല​സേ​ച​നം, വ​നം വ​കു​പ്പു​ക​ൾ, ച​ക്കി​ട്ട​പാ​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, ച​ക്കി​ട്ട​പാ​റ വ​നി​താ ബാ​ങ്ക്, പെ​രു​വ​ണ്ണാ​മൂ​ഴി ഫി​ഷ​ർ​മെ​ൻ സ​ർ​വീ​സ് സ​ഹ​ക​ര​ണ സം​ഘം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സം ഫെ​സ്റ്റി​ന്‍റി​ന്‍റെ സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എം​എ​ൽ​എ. നി​ർ​വ​ഹി​ച്ചു.
ഏ​പ്രി​ൽ 23 മു​ത​ൽ ന​ട​ക്കു​ന്ന ടൂ​റി​സം ഫെ​സ്റ്റി​ൽച​ല​ച്ചി​ത്ര താ​രം ന​വ്യ നാ​യ​ർ, പി​ന്ന​ണി ഗാ​യി​ക സി​താ​ര കൃ​ഷ്ണ​കു​മാ​ർ , ഹാ​സ്യ സാ​മ്രാ​ട്ട് പ​റ​വൂ​ർ സു​ധീ​ർ തു​ട​ങ്ങി​യ​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും കൂ​ടാ​തെ കാ​ർ​ണി​വ​ൽ, എ​ക്സ്പോ, ഫു​ഡ് ഫെ​സ്റ്റ്, ഫ്ല​വ​ർ ഷോ, ​വാ​ട്ട​ർ ഫെ​സ്റ്റ്, അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക്, കി​ഡ്സ് പാ​ർ​ക്ക് തു​ട​ങ്ങി​യ​വ​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്. യോ​ഗം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ബാ​ബു ,പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഇ.​എം. ശ്രീ​ജി​ത്ത് , ജി​തേ​ഷ് മു​തു​കാ​ട്, കെ.​എ. ജോ​സ്കു​ട്ടി, പി.​സി. സു​രാ​ജ​ൻ, എ.​ജി. ഭാ​സ്ക​ര​ൻ, പി.​പി. ര​ഘു​നാ​ഥ്, വി.​വി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, ബോ​ബി അ​ഗ​സ്റ്റി​ൻ, കു​ഞ്ഞ​മ്മ​ദ് പെ​രി​ഞ്ചേ​രി , ബി​ജു ചെ​റു​വ​ത്തൂ​ർ, പ​ള്ളു​രു​ത്തി ജോ​സ​ഫ് പ​ള്ളു​രു​ത്തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.