ആ​വി​ക്ക​ല്‍ തോ​ടി​നെ സു​ന്ദ​രി​യാ​ക്കാ​ന്‍ 5.27കോ​ടി
Wednesday, March 15, 2023 11:58 PM IST
കോ​ഴി​ക്കോ​ട്: ക​ക്കൂ​സ് മാ​ലി​ന്യ​മ​ട​ക്കം നി​റ​ഞ്ഞ ആ​വി​ക്ക​ല്‍ തോ​ട് ന​വീ​ക​രി​ക്കു​ന്ന​തി​ന് 5.27കോ​ടി​യു​ടെ പ​ദ്ധ​തി ഒ​രു​ങ്ങി. ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം നീ​ള​ത്തി​ല്‍ വീ​തി​കൂ​ട്ടി ചെ​ളി​നീ​ക്കി ഓ​വു​ചാ​ല്‍ നി​ര്‍​മി​ക്കാ​നു​ള്ള പ​ദ്ധ​തി ത​യ്യാ​റാ​ക്കി ഭ​ര​ണാ​നു​മ​തി​ക്കാ​യി സ​മ​ര്‍​പ്പി​ച്ചു.
തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ എം​എ​ല്‍​എ​യും ഹാ​ര്‍​ബ​ര്‍ എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗം എ​ക്സി. എ​ന്‍​ജി​നി​യ​ര്‍ ജ​യ​ദീ​പും സ്ഥ​ലം പ​രി​ശോ​ധി​ച്ച് വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തി​യാ​ണ് പ​ദ്ധ​തി സ​മ​ര്‍​പ്പി​ച്ച​ത്. ബീ​ച്ച് റോ​ഡി​ല്‍ നി​ന്നാ​രം​ഭി​ച്ച് ചാ​ലി​വ​യ​ല്‍ ഭാ​ഗ​ത്തു​നി​ന്ന് മൂ​ന്ന് ഭാ​ഗ​ത്തേ​ക്ക് കൈ​വ​ഴി​ക​ളാ​യി പി​രി​യു​ന്ന​ത​ര​ത്തി​ല്‍ ഏ​ക​ദേ​ശം 1.43 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് തോ​ട് ന​വീ​ക​രി​ക്കു​ക.
തോ​ടി​ന് വീ​തി​കൂ​ട്ടി പാ​ര്‍​ശ്വ​ഭി​ത്തി​കെ​ട്ടും. കൈ​വ​ഴി​ക​ള്‍ ഡ്രൈ​യ്നേ​ജു​ക​ളാ​യി മാ​റ്റി സ്ലാ​ബി​ടും. ആ​വ​ശ്യ​മാ​യി​ട​ങ്ങ​ളി​ല്‍ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ചെ​രി​വു​ക​ളും നി​ര്‍​മി​ക്കും. തു​ട​ര്‍​പ​ഠ​ന​ത്തി​ന​ട​ക്ക​മാ​ണ് എ​സ്റ്റി​മേ​റ്റ് തു​ക. ആ​വി​ക്ക​ല്‍ തോ​ട് ക​ട​ലി​നോ​ട് ചേ​രു​ന്ന ഭാ​ഗം മ​ണ​ലും മാ​ലി​ന്യ​വും നി​റ​ഞ്ഞ് അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.
വെ​സ്റ്റ്ഹി​ല്‍ മു​ത​ല്‍ ജോ​സ​ഫ് റോ​ഡ് വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തു​നി​ന്ന് ഒ​ഴു​കി​വ​രു​ന്ന വെ​ള്ള​വും മാ​ലി​ന്യ​വും അ​ടി​ഞ്ഞു​കൂ​ടി​യാ​ണ് തോ​ട് മ​ലി​ന​മാ​യ​ത്. ചി​ല​യി​ട​ങ്ങ​ളി​ല്‍ ക​ക്കൂ​സ് മാ​ലി​ന്യ​വും തോ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി.