കിണറ്റിൽ അകപ്പെട്ട ഗൃഹനാഥനെ രക്ഷപ്പെടുത്തി
1278175
Friday, March 17, 2023 12:12 AM IST
തിരുവമ്പാടി: സ്വന്തം വീട്ടിലെ കിണർ വൃത്തിയാക്കാൻ ഇറങ്ങി കുടുങ്ങിയ ഗൃഹനാഥനെ മുക്കം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. തിരുവമ്പാടി മറിയപ്പുറം സ്വദേശി ധനീഷ്(40)നെയാണ് മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂർറിന്റെ നേതൃത്വത്തിലുള്ള സേന കരയ്ക്കു കയറ്റിയത്.
കിണർ വൃത്തിയാക്കാൻ ഇറങ്ങിയ സനീഷ് കയറാനാവാതെ കിണറ്റിൽ കുടുങ്ങിപ്പോവുകയായിരുന്നു. ഉടൻ വീട്ടുകാർ മുക്കം ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന റെസ്ക്യൂ നെറ്റിന്റെയും റോപ്പിന്റെയും സഹായത്തോടെയാണ് ധനീഷിനെ പുറത്തെത്തിച്ചത്. അസി. സ്റ്റേഷൻ ഓഫീസർ സി. കെ. മുരളീധരൻ, സേനാംഗങ്ങളായ എം. സി. മനോജ്, എ. നിപിൻദാസ്, വൈ.പി. ഷറഫുദ്ധീൻ, ഐ. നജ്മുദ്ധീൻ, പി. നിയാസ്, കെ.ടി. ജയേഷ്, എം. സുജിത്, കെ. സി. അബ്ദുൽ സലീം എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.