കൂരാച്ചുണ്ട് കുടുംബശ്രീ സിഡിഎസിന് 2.83 കോടി രൂപ വായ്പ വിതരണം ചെയ്തു
1278178
Friday, March 17, 2023 12:13 AM IST
കൂരാച്ചുണ്ട്: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് കേരള സംസ്ഥാന വനിതാ വികസന കോർപറേഷന്റെ സഹകരണത്തോടെ അംഗങ്ങൾക്ക് സംരംഭങ്ങൾ ആരംഭിക്കാൻ നൽകുന്ന വായ്പാ വിതരണം പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ കാർത്തിക വിജയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഒ.കെ. അമ്മദ്, ഡാർളി ഏബ്രാഹം, സിമിലി ബിജു, പഞ്ചായത്തംഗങ്ങളായ ആൻസമ്മ ജോസഫ്, അരുൺ ജോസ്, സിഡിഎസ് വൈസ് ചെയർപേഴ്സൺ ജെബിന അനീഷ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ 40 കുടുംബശ്രീ യൂണിറ്റുകളിലെ 500 ഓളം വനിതകൾക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കാനും നിലവിലെ സംരംഭങ്ങൾ വികസിപ്പിക്കുകയുമാണ് വായ്പയുടെ ലക്ഷ്യം.