കാര്‍ ഓവുചാലിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു
1278633
Saturday, March 18, 2023 10:30 PM IST
താമരശേരി: താമരശേരി - എടവണ്ണ സംസ്ഥാന പാതയില്‍ കൂടത്തായി പാലത്തിന് സമീപം നിയന്ത്രണം വിട്ട കാര്‍ ഓവുചാലിലേക്ക് മറിഞ്ഞ് യാത്രക്കാരിയായ വയോധിക മരിച്ചു. മലപ്പുറം വണ്ടൂര്‍ അയനിക്കാട് സ്വദേശിനിയായ സൈനബ (70) ആണ് മരിച്ചത്. ആറു പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരില്‍ മൂന്നു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആമിന (45), നയീമ (21), ഹുസൈന് (28), അസ്ലിന് (10), പി.പി. റിസ്ന (11), നാസില്‍ (14) എന്നിവര്‍ക്കാണ് പരുക്കേറ്റത്. താമരശേരി ഭാഗത്ത് നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് മറിഞ്ഞത്.