നാദാപുരം: പട്ടാപകൽ എടച്ചേരിയിലെ കടയിൽ കള്ളൻ കയറി. എടച്ചേരി പുതിയങ്ങാടിയിലെ പുതിയടത്ത് ബാബുവിന്റെ ഫ്രയിംസിറ്റി ട്രെഡേഴ്സിലാണ് ഉച്ചയ്ക്ക് 2.15 ഓടെകള്ളൻ കയറി മേശവലിപ്പിന്റെ പൂട്ട് തകർത്ത് 10,000 രൂപയും എടിഎം കാർഡ് ഉൾപ്പെടെയുള്ള രേഖകൾ സൂക്ഷിച്ച പേഴ്സും മോഷ്ടിച്ചത്. കടയുടമ ഉച്ച ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു സംഭവം. വിവരമറിയിച്ചതിനെ തുടർന്ന് എടച്ചേരി പോലീസെത്തി സിസിടിവി ദൃശ്യം ഉൾപ്പെടെ പരിശോധിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.