തിരുവമ്പാടി: തിരുവമ്പാടി അങ്ങാടി ഗതാഗത കുരുക്കിൽ. അഗസ്ത്യൻ മുഴി -കൈതപ്പൊയിൽ റോഡിന്റെ തിരുവമ്പാടി അങ്ങാടിയിലെ ഡ്രൈനേജ് നിർമാണവും ബസ്റ്റാൻഡിലേക്കുള്ള റോഡ് നിർമാണവും ഒരേ സമയത്ത് നടക്കുന്നതിനാൽ കുരിശുപള്ളി ജംഗ്ഷനിലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
റോഡിന്റെ ഒരു വശത്തുളള പാർക്കിങ്ങും ഓടയുടെയും റോഡിന്റെയും പണി നടക്കുന്നതുമാണ് ഗതാഗത കുരുക്കിന് കാരണം. ചർച്ച് റോഡിൽ ബസ് സ്റ്റാൻഡ് ജംഗ്ഷൻ മുതൽ കുരിശു പള്ളി ജംഗ്ഷൻ വരെയുള്ള ഭാഗത്തെ പാർക്കിംഗ് ഒഴിവാക്കിയാൽ പ്രശ്നത്തിന് താത്ക്കാലിക പരിഹാരമാകും.