ചക്കിട്ടപാറ സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി
1278967
Sunday, March 19, 2023 1:02 AM IST
ചക്കിട്ടപാറ: സെന്റ് ആന്റണീസ് എൽപി സ്കൂൾ 81-ാം വാർഷിക ആഘോഷവും സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപിക കെ.ജെ. ഏലിയാമ്മയ്ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. കോർപറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മിൽട്ടൺ മുളങ്ങാശേരി അധ്യക്ഷത വഹിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. അഭിനവ് നടാംകണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
പഞ്ചായത്ത് അംഗം ജിതേഷ് മുതുകാട്, പിടിഎ പ്രസിഡന്റ് വി.ഡി. പ്രേമരാജ്, എംപിടിഎ പ്രസിഡന്റ് ഡിൽ ഷാൻ, പിടിഎ വൈസ് പ്രസിഡന്റ് റെജി കോച്ചേരി, നേഴ്സറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ടിൻസ, കെ.ജെ. ഏലിയാമ്മ, സ്റ്റാഫ് സെക്രട്ടറി ആൽഫിൻ സി. ബാസ്റ്റ്യൻ, സ്കൂൾ ലീഡർ ജോയ്സ് തോമസ്, വിദ്യാർഥി പ്രതിനിധി ആഗ്ന കാർത്തിക എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ സമ്മാനങ്ങൾ, എൻഡോവ്മെന്റുകൾ എന്നിവ വിതരണം ചെയ്തു.