ദാഹം മാറ്റാൻ തണ്ണീർപന്തൽ ഒരുക്കി
1278968
Sunday, March 19, 2023 1:02 AM IST
കൂടരഞ്ഞി: കേരള സർക്കാർ സഹകരണ സംഘങ്ങൾ മുഖേന സംസ്ഥാനത്തുടനീളം തണ്ണീർപന്തലുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് കൂടരഞ്ഞി അങ്ങാടിയിൽ "ദാഹം മാറ്റാൻ ദാഹജലം' തണ്ണീർപന്തൽ ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് പി.എം. തോമസ് അഹമ്മദ്കുട്ടി അടുക്കത്തിലിന് ദാഹജലം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഭരണ സമിതി അംഗങ്ങളായ സോമനാഥൻ കുട്ടത്ത്, സജി പെണ്ണാപറമ്പിൽ, സോളമൻ മഴുവഞ്ചേരിൽ, സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളിൽ, വിൽസൺ പുല്ലുവേലിൽ, സുബിൻ പൂക്കളും, സന്തോഷ് വർഗീസ് എന്നിവർ സംബന്ധിച്ചു.