കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ 2022 -23 സാമ്പത്തിക വർഷത്തെ എസ്സിപി ഫണ്ട് ഉന്നത വിദ്യാഭ്യാസം നടത്തുന്ന എസ്സി വിദ്യാർഥികൾക്ക് നൽകുന്ന ലാപ്ടോപ്പിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ചിന്ന അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്, വാർഡ് അംഗങ്ങളായ വാസുദേവൻ ഞാറ്റുകാലായിൽ, ഷാജി മുട്ടത്ത്, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, അസിസ്റ്റന്റ് സെക്രട്ടറി ബൈജു തോമസ്, ജൂനിയർ സൂപ്രണ്ട് ബീന തുടങ്ങിയവർ സംബന്ധിച്ചു.