കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു
1281018
Sunday, March 26, 2023 12:04 AM IST
തിരുവമ്പാടി: പഞ്ചായത്തിലെ തമ്പലമണ്ണയിൽ കാട്ടുപന്നി ശല്യം രൂക്ഷം. പടിഞ്ഞാറെപുരക്കൽ പ്രഭേന്ദ്രൻ, ചൂരക്കാട്ട് അയ്യപ്പൻ, ഗീത താന്നിക്കൽ തുടങ്ങിയവരുടെ കൃഷിയിടത്തിലെ വാഴകൾ, ചേമ്പ്, ചേന, റബർ തൈകൾ തുടങ്ങിയവയാണ് വ്യാപകമായി നശിപ്പിച്ചത്. കാർഷിക വിളകളുടെ വിലയിടിവു മൂലം ദുരിതത്തിലായ കർഷകരുടെ ജീവിതത്തെ കാട്ടുപന്നി ശല്യം കൂടുതൽ പ്രതിസന്ധിയിലാക്കിയിക്കുകയാണ്. അധികൃതരുടെ ഭാഗത്തു നിന്ന് ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.