പറവകൾക്ക് ദാഹജലമൊരുക്കി വിദ്യാർഥികൾ
1281683
Tuesday, March 28, 2023 12:18 AM IST
കൂടരഞ്ഞി: ഷിറ്റോറിയൂ കരാട്ടെയുടെ ആഭിമുഖ്യത്തിൽ വേനൽ ചൂടിൽ വലയുന്ന പറവകൾക്ക് ദാഹജലമൊരുക്കി.
പറവകൾ കൂളാവട്ടെ എന്ന പേരിൽ സംസ്ഥാനത്ത് നടക്കുന്ന ഒരു ലക്ഷം കുടം വെള്ളം പദ്ധതിയുടെ ഭാഗമായി നടക്കുന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക) ജോ.സെക്രട്ടറി അനീഷ് പുത്തൻപുര നിർവഹിച്ചു.
ഷിറ്റോ റിയൂ കരാട്ടെ കേരള ചീഫ് ഇൻസ്ട്രക്ടർ ഷിഹാൻ ജയേഷ് സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ താമരശേരി യൂണിറ്റ് കോ. ഓഡിനേറ്റർ റോബിൻ ജോസ് മുഖ്യാതിഥിയായി. വനിതാ കരാട്ടെ പരിശീലക സൗമ്യ സുന്ദരൻ, അക്സാ ജോർജ്, ആൻലിയ ജിൽസൻ, എൻ.ജെ. ശ്രീനന്ദ , അക്ഷയ് നെടുംമ്പോക്കിൽ, ആരാധ്യ ജയേഷ് തുടങ്ങിയവർ നേതൃത്വം നൽകി.