ബൈ​ക്ക് മോ​ഷ​ണം ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ
Friday, March 31, 2023 12:07 AM IST
കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ.
മാ​ബു​ഴ​ക്കാ​ട്ട് മീ​ത്ത​ൽ രാ​ഹു​ൽ (22), പ​റ​ന്പി​ൽ തൊ​ടി​യി​ൽ അ​ക്ഷ​യ് (19) എ​ന്നി​വ​രെ​യാ​ണ് പ​ന്തീ​രാ​ങ്കാ​വ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ലു​ള്ള പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ പ​ന്തീ​രാ​ങ്കാ​വ് സ്റ്റേ​ഷ​ൻ കോ​ബോ​ണ്ടി​ന് പു​റ​ത്ത് ഒ​ഴി​ഞ്ഞ പ​റ​ന്പി​ൽ നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​ർ പ്ര​തി​ക​ൾ രാ​ത്രി സ​മ​യ​ത്ത് മോ​ഷ്ടി​ക്കു​ക‍​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് നൂ​റോ​ളം സി​സി​ടി​വി കാ​മ​റ​ക​ളു​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച് ആ​റു മാ​സ​ത്തെ ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ത്തി​ലൂ​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​വു​ന്ന​ത്.