യുഡിഎഫ് പ്രതിഷേധ പകൽപന്തം തെളിയിച്ചു
1283311
Saturday, April 1, 2023 11:32 PM IST
പേരാമ്പ്ര: എൽഡിഎഫ് സർക്കാരിന്റെ പെട്രോൾ ഡീസൽ സെസ് ഏർപ്പെടുത്തിയതിലും നികുതി കൊള്ളയ്ക്കും എതിരായി നൊച്ചാട് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളിയങ്ങലിൽ പ്രതിഷേധ പകൽ പന്തം സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ചെയർമാൻ ടി.പി. നാസർ അധ്യക്ഷത വഹിച്ചു. ആർ.കെ. മുനീർ, കെ. മധുകൃഷ്ണൻ, ടി.കെ. ഇബ്രാഹിം, പി.എം. പ്രകാശൻ, ടി.പി. മുഹമ്മദ് സിറാജ്,റിയാസ് സലാം, വി.വി. ദിനേശൻ, സി.കെ. അജീഷ് , ഹാരിസ്, പി.കെ മോഹനൻ,മുനീർ പൂളകടവത്ത് എന്നിവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട്: യുഡിഎഫ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ ഒന്ന് കരിദിനമായി ആചരിക്കുകയും കൂരാച്ചുണ്ട് അങ്ങാടിയിൽ പകൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി അഗസ്റ്റിൻ കാരക്കട ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.എസ് ഹമീദ് അധ്യക്ഷത വഹിച്ചു.
യുഡിഎഫ് കമ്മിറ്റി ചെയർമാൻ ഒ.കെ. അമ്മദ്, ജോൺസൺ താന്നിക്കൽ, സജി ചേലാപറമ്പത്ത്, മുഹമ്മദ് ഞാറുമ്മൽ, അസീസ് വട്ടുകുനി, സിമിലി ബിജു, സന്ദീപ് കളപ്പുരയ്ക്കൽ, ഷാജു കാരക്കട ജെറിൻ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.