അ​മ​ലാ​പു​രി എ​സ്എ​ച്ച് കോ​ൺ​വ​ന്‍റ് ആ​ൻ​ഡ് ഹോ​സ്റ്റ​ൽ ഇ​ന്ന് നാ​ടി​ന് സ​മ​ർ​പ്പി​ക്കും
Wednesday, May 24, 2023 12:20 AM IST
കോ​ഴി​ക്കോ​ട്: തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ക പി​താ​വ് ധ​ന്യ​ൻ ക​ദ​ളി​ക്കാ​ട്ടി​ൽ മ​ത്താ​യി​യ​ച്ച​ന്‍റെ 150-ാം ജ​ന്മ​ദി​ന സ്മാ​ര​ക​മാ​യ അ​മ​ലാ​പു​രി എ​സ്എ​ച്ച് കോ​ൺ​വ​ന്‍റ് ആ​ൻ​ഡ് ഹോ​സ്റ്റ​ൽ കോം​പ്ല​ക്സ് ഇ​ന്ന് നാ​ടി​ന് സ​മ​ർ​പ്പി​ക്കും. 2021ൽ ​ത​റ​ക്ക​ല്ലി​ട്ട കോം​പ്ല​ക്സി​ന്‍റെ വെ​ഞ്ച​രി​പ്പ് താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യ​ൽ രാ​വി​ലെ 10ന് ​നി​ർ​വ​ഹി​ക്കും. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് പ​ഠ​ന​ത്തി​നും മ​റ്റു​മാ​യി ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്ക് താ​മ​സി​ച്ച് പ​ഠി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹോ​സ്റ്റ​ൽ നി​ർ​മി​ച്ച​ത്. മൂ​ന്ന് നി​ല​ക​ളി​ലാ​യി പ​ണി പൂ​ർ​ത്തി​യാ​ക്കി​യ കോ​ൺ​വ​ന്‍റ് ആ​ൻ​ഡ് ഹോ​സ്റ്റ​ൽ കോം​പ്ല​ക്സി​ൽ160 കു​ട്ടി​ക​ൾ​ക്ക് താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.