കോഴിക്കോട്: ദേശീയ പാത ആറുവരിയാക്കുന്ന പ്രവൃത്തി 2025 ൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.സർക്കാരിന്റെ ശക്തമായ ഇടപെടലിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ദേശീയ പാത പ്രവൃത്തി അതിവേഗമാണ് മുന്നേറുന്നത്.
സംസ്ഥാനത്തെ വ്യാപാര മാന്ദ്യത്തിന് കാരണം ഗതാഗതക്കുരുക്കാണ്. ഇതിന് പരിഹാരമുണ്ടാക്കാനാണ് മലയോര - തീരദേശ പാതകൾ യാഥാർഥ്യമാക്കുന്നത്. വ്യാപാര മേഖലയുടെ കുതിച്ചുചാട്ടത്തിന് സിൽവർ ലൈൻ പദ്ധതി അനിവാര്യമാണ്. വ്യാപാര മേഖലയിലടക്കം എല്ലാ രംഗത്തും ബദലുയർത്തിയാണ് സംസ്ഥാനം മുന്നോട്ടു പോകുന്നതെന്നും മന്ത്രി റിയാസ് പറഞ്ഞു.