മു​ക്കം ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 200 കി​ലോ നി​രോ​ധി​ത പ്ലാ​സ്റ്റി​ക്ക് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Thursday, May 25, 2023 11:59 PM IST
മു​ക്കം: മു​ക്കം ടൗ​ണി​ലും ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 200 കി​ലോ നി​രോ​ധി​ത പ്ലാ​സ്റ്റി​ക്ക് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.
ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ലീ​ഡ​ർ അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ക്കം അ​ങ്ങാ​ടി​യി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും ക​ട​ക​ളി​ൽ നി​ന്നു​മാ​യി 200 കി​ലോ നി​രോ​ധി​ത പ്ലാ​സ്റ്റി​ക്ക് ഉ​ത്പ​ന്ന​ങ്ങ​ളാ​യ പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ, തെ​ർ​മോ​ക്കോ​ൾ പ്ലേ​റ്റു​ക​ൾ, ഡി​സ്പോ​സി​ബി​ൾ പ്ലേ​റ്റു​ക​ൾ, ഗ്ലാ​സു​ക​ൾ എ​ന്നി​വ പി​ടി​കൂ​ടി​യ​ത്. നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ആ​ദ്യ​ഘ​ട്ടം പി​ടി​ച്ച​താ​ണെ​ങ്കി​ൽ 10,000 രൂ​പ​യും ര​ണ്ടാം​ഘ​ട്ടം ആ​ണെ​ങ്കി​ൽ 25,000രൂ​പ​യും മൂ​ന്നാം ഘ​ട്ട​മാ​ണെ​ങ്കി​ൽ അ​മ്പ​തി​നാ​യി​രം രൂ​പ​യും ഫൈ​ൻ ഈ​ടാ​ക്കാ​നാ​യി നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഇ​ത്ത​ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ൾ മു​ക്കം അ​ങ്ങാ​ടി​യി​ൽ വ​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വ്യാ​പാ​രി​ക​ൾ ത​ട​ഞ്ഞി​രു​ന്നു. അ​തി​നാ​ൽ ഇ​ന്ന​ലെ പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.