വാക്കറൂ അവതരിപ്പിക്കുന്നു വാക്കറൂ പ്ലസ്
1297373
Thursday, May 25, 2023 11:59 PM IST
കോഴിക്കോട്: പുരുഷന്മാര്ക്കായുള്ള പാദരക്ഷകളുടെ വിപണിയ്ക്ക് ഊര്‍ജം പകരാന്‍ ഇന്ത്യയിലെ പ്രമുഖ പാദരക്ഷാ നിര്‍മ്മാതാക്കളായ വാക്കറൂ തങ്ങളുടെ പുതിയ കളക്ഷനായ വാക്കറൂ പ്ലസിന്റെ ലോഞ്ച് പ്രഖാപിച്ചു. കാഴ്ചയില്‍ പ്രീമിയം ലുക്ക് നല്കുന്ന ഈ പാദരക്ഷകള്‍ രൂപഭംഗിയിലും, ഗുണമേന്മയിലും ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ക്ക് ഇണങ്ങി നില്ക്കുന്നു. താങ്ങാവുന്ന വിലയില്‍ പ്രീമിയം ഡിസൈനുകള്‍ നല്‍കുക വഴി പാദരക്ഷാ വിപണിയില്‍ ഒരു പുതിയ മുന്നേറ്റത്തിന് തുടക്കമിടുകയാണ് വാക്കറൂവിന്റെ ലക്ഷ്യം.
"പാദരക്ഷകളുടെ ലോകത്തില്‍ പുതിയ മുന്നേറ്റങ്ങള്‍ക്ക് വഴിതുറന്ന ചരിത്രമാണ് വാക്കറൂവിനുള്ളത്. ഏറ്റവും പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുന്ന ഈ പുതിയ ശ്രേണി വാക്കറൂവിന്റെ മറ്റൊരു കാല്‍വയ്പാണെന്നു പറയാം. വിദഗ്ധരായ ഞങ്ങളുടെ ഡിസൈനിംഗ് ടീം അതീവ ശ്രദ്ധയോടെ തയാറാക്കിയ ഓരോ ജോഡി പാദരക്ഷകളും കൂടുതല്‍ കാലം ഈടുനില്‍ക്കുന്നവയുമാണ്.' -ലോഞ്ചിംഗില്‍ വാക്കറൂ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ വി.നൗഷാദ് പറഞ്ഞു.
പ്രീമിയം ക്വാളിറ്റി താങ്ങാവുന്ന വിലയില്‍ ലഭിക്കണമെന്ന് ആഗ്രഹിക്കുകയും അത് തേടി കണ്ടെത്തുകയും ചെയ്യുന്ന ഉപഭോക്താക്കളാണ് ഇന്നത്തെ വിപണിയിലുള്ളത്.
ഈ വസ്തുത മനസിലാക്കി ഉപഭോക്താക്കളെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന പാദരക്ഷകളുടെ ശ്രേണിയാണ് വാക്കറൂ പ്ലസ് കാഴ്ചവയ്ക്കുന്നത്. നടത്തത്തില്‍ മികച്ച സുഖമേകുന്ന വാക്കറൂ പ്ലസ് കളക്ഷന്‍ വഴി പ്രീമിയം കാറ്റഗറിയിലും വാക്കറൂവിന് സാന്നിധ്യമുറപ്പിക്കാനാകും. കേരളത്തില്‍ ആദ്യമായി ലോഞ്ച് ചെയ്ത വാക്കറൂ പ്ലസിന് വളരെ പോസിറ്റീവായ പ്രോത്സാഹനമാണ് ലഭിച്ചത്. ഈ പ്രചോദനത്തില്‍ രാജ്യത്തെ മറ്റ് സ്ഥലങ്ങളിലും വാക്കറൂ പ്ലസ് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു- വാക്കറൂ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ രാജേഷ് കുര്യന് പറഞ്ഞു.