അനുഗ്രഹീത കലാകാരനായിരുന്നു: ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ
1298389
Monday, May 29, 2023 11:23 PM IST
കോഴിക്കോട്: അനുഗ്രഹീത കലാകാരനായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ മനോജ് ഒറ്റപ്ലാക്കിൽ അച്ചനെന്ന് കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ. എല്ലാവർക്കും നൊമ്പരം സമ്മാനിച്ചാണ് അച്ചൻ വിട്ടുപിരിഞ്ഞതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
നല്ലൊരു വൈദികനും ഇടയനുമായിരുന്നു അച്ചൻ.
അദ്ദേഹത്തിന് നിത്യശാന്തി നൽകട്ടെയെന്ന് ദൈവത്തോട് പ്രത്യേകമായി പ്രാർഥിക്കാം.വേർപാടിൽ ദുഃഖിക്കുന്ന എല്ലാവർക്കും പ്രത്യേകിച്ച് മാതാപിതാക്കൾ, സഹോദരങ്ങൾ, ആര്ച്ച് ബിഷപ്പ് മാര് ജോസഫ് പാംപ്ലാനി, വൈദികർ, സിസ്റ്റേഴ്സ് എന്നിവർക്കെല്ലാം അനുശോചനം അറിയിക്കുന്നു.
ദുഃഖം താങ്ങാനുള്ള ശക്തി കർത്താവ് നൽകട്ടെയെന്ന് പ്രാർഥിക്കുന്നുവെന്ന് ബിഷപ് പറഞ്ഞു.
ഡിസൈൻ യുവർ ലൈഫ് ശിൽപശാല ആരംഭിച്ചു
മീനങ്ങാടി: വിദ്യാർഥികളിൽ ലക്ഷ്യബോധവും ക്രിയാത്മക ചിന്തകളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അന്തർദേശീയ പരിശീലകനും പ്രചോദന പ്രഭാഷകനുമായ ബ്രഹ്മനായകം മഹാദേവൻ നയിക്കുന്ന ത്രിദിന സഹവാസ ശിൽപശാലയ്ക്ക് മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.
മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ സി.വി. ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം സിന്ധു ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപകൻ ജോയ് വി. സ്കറിയ, പി.ടി. ജോസ്, ഡോ. ബാവ കെ. പാലുകുന്ന്, ആശാരാജ്, ടി.പി. ബിജു എന്നിവർ പ്രസംഗിച്ചു.
ഡിസൈൻ യുവർ ലൈഫ് എന്ന പേരിലുള്ള ശിൽപശാലയിൽ സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട 120 വിദ്യാർഥികൾക്കാണ് പരിശീലനം നൽകുന്നത്.