സു​ലൈ​മാ​ൻ സേ​ട്ട് ഫി​സി​യോ​തെ​റാ​പ്പി സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, June 5, 2023 12:17 AM IST
കോ​ഴി​ക്കോ​ട്: കു​റ്റി​ച്ചി​റ സൗ​ത്ത് ബീ​ച്ചി​ൽ ആ​രം​ഭി​ച്ച സു​ലൈ​മാ​ൻ സേ​ട്ട് ഫി​സി​യോ​തെ​റാ​പ്പി സെ​ന്‍റ​ർ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഓ​ൺ​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ട​ങ്ങി​ൽ സെ​ന്‍റ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കാ​സിം ഇ​രി​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ലൈ​മാ​ൻ സേ​ട്ട് സെ​ന്‍റ​ർ ഓ​ഫീ​സ് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലും, മേ​യ​ർ ഡോ​ക്ട​ർ ബീ​ന ഫി​ലി​പ്പും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ച മെ​ഡി​ക്ക​ൽ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​യ​മ്പ​ത്തൂ​ർ ആ​ർ​വി​എ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​സെ​ന്തി​ൽ ഗ​ണേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൗ​ൺ​സി​ല​ർ​മാ​രാ​യ കെ. ​മൊ​യ്ദീ​ൻ​കോ​യ, എ​സ്.​കെ അ​ബൂ​ബ​ക്ക​ർ, മ​ദ്ര​സ ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സൂ​ര്യ ഗ​ഫൂ​ർ, ആ​ർ​വി​എ​സ് ഫി​സി​യോ തെ​റാ​പി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫ്രാ​ങ്ക്ളി​ൻ, സീ​നി​യ​ർ ഫി​സി​യോ തെ​റാ​പി​സ്റ്റ് ക​ണ്ണം ബീ​രാ​ൻ, സി.​എ​ച്ച് ഹ​മീ​ദ്, സി.​എ ഉ​മ​ര്‍ കോ​യ, ടി. ​നൗ​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.