സ​ഭാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ൾ: പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി
Saturday, June 10, 2023 12:36 AM IST
തി​രു​വ​മ്പാ​ടി: സ​ഭാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ നി​ര​ന്ത​ര​മാ​യി ന​ട​ക്കു​ന്ന ദു​ഷ്പ്ര​ച​ര​ണ​ങ്ങ​ൾ​ക്കും വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ​ക്കും എ​തി​രേ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്-​കെ​സി​വൈ​എം രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​മ്പാ​ടി​യി​ൽ പ്ര​തി​ഷേ​ധ റാ​ലി​യും പൊ​തു​യോ​ഗ​വും ന​ട​ത്തി.
കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി കോ​ള​ജി​നെ​തി​രേ​യു​ള്ള പ്ര​ചാ​ര​ണം ഈ ​മേ​ഖ​ല​യി​ലെ അ​വ​സാ​ന​ത്തെ ഉ​ദാ​ഹ​ര​ണം ആ​ണെ​ന്നും ചി​ല സം​ഘ​ടി​ത ശ​ക്തി​ക​ൾ നി​ക്ഷി​പ്ത താ​ത്പ​ര്യ​ത്തോ​ടെ ക്രൈ​സ്ത​വ സ്ഥാ​പ​ന​ങ്ങ​ളു​ടെ ന​ന്മ​യെ ത​മ​സ്ക​രി​ച്ചു വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ സൂ​ചി​പ്പി​ച്ചു.
ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് രൂ​പ​ത സെ​ക്ര​ട്ട​റി അ​നീ​ഷ് വ​ട​ക്കേ​ൽ, കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് റി​ച്ചാ​ർ​ഡ് ജോ​ൺ, അ​ഭി​ലാ​ഷ് കൂ​ടി​പാ​റ, ഷാ​ജി ക​ണ്ടെ​ത്ത​ൽ, ജോ​സ​ഫ് പു​ല​ക്കു​ടി, ബെ​ന്നി കി​ഴ​ക്കേ​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.