"എന്റെ സംരഭം നാടിന്റെ അഭിമാനം ' സംരഭകത്വ ശില്പശാല സംഘടിപ്പിച്ചു
1335319
Wednesday, September 13, 2023 3:08 AM IST
താമരശേരി: കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പിന്റെയും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ കട്ടിപ്പാറ വ്യാപാര ഭവനില്‍ വച്ച് "എന്റെ സംരഭം നാടിന്റെ അഭിമാനം' സംരഭകത്വ ശില്പശാല സംഘടിപ്പിച്ചു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു.
കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ജിന്‍സി തോമസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ബേബി രവീന്ദ്രന്, അഷ്റഫ് പൂലോട്, ടി.പി. മുഹമ്മദ് ഷാഹിം, അനിത രവീന്ദ്രന്, വിഷ്ണു ചുണ്ടന്‍കുഴി, പ്രേംജി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.