ഭക്തി നിറവിൽ വിനായക ചതുർത്ഥി തെപ്പരഥോത്സവം
1336749
Tuesday, September 19, 2023 7:49 AM IST
കോഴിക്കോട്: തളി ശ്രീ മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ വിനായക ചതുർത്ഥി തെപ്പരഥോത്സവം അഷ്ടദ്രവ്യകൂട്ട് മഹാഗണപതിഹോമം, മഹാന്യാസപൂർവം, പൂർണ്ണാഭിഷേകം തുടങ്ങിയ പൂജാദി കർമ്മങ്ങൾ കൊണ്ട് ഭക്തി നിർഭരമായി.
നാഗപൂജ, നവഗ്രഹ പൂജ, നവഗ്രഹ ഹോമം, മഹാ അലങ്കാരം, മഹാ ദീപാരാധന എന്നിവയും നടന്നു. പൂജാദി കർമ്മങ്ങൾക്ക് തളി ബ്രാഹ്മണ സമൂഹം മുഖ്യപുരോഹിതൻ എൻ.കെ. വെങ്കിടാചല വാധ്യാർ, ക്ഷേത്രം പുരോഹിതൻ ബാലസുബ്രമണ്യ ശർമ്മ എന്നിവർ കാർമ്മികത്വം വഹിച്ചു. കോഴിക്കോട് നഗരത്തിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തെപ്പരഥോത്സവത്തിലെ പൂജകളും ദൈവീക ചടങ്ങുകളും മാത്രമാണ് ഇത്തവണ നടത്തിയത്.