കോടഞ്ചേരിയിൽ കാട്ടുപന്നി ശല്യം രൂക്ഷം
1337656
Saturday, September 23, 2023 12:38 AM IST
നാദാപുരം: തൂണേരി പഞ്ചായത്തിലെ കോടഞ്ചേരിയിൽ കാട്ടുപന്നി ശല്യം രൂക്ഷം. കൃഷികൾ വ്യാപകമായി നശിപ്പിച്ചു.
കോടഞ്ചേരി പോസ്റ്റോഫീസ് പരിസരത്തെ വീടുകളിലെ കൃഷിയിടത്തിലെ ഇടവിള കൃഷികളായ വാഴ, മരച്ചീനി, ചേമ്പ്, ചേന, മഞ്ഞൾ തുടങ്ങിയവയാണ് കഴിഞ്ഞ ദിവസങ്ങളിൽ നശിപ്പിച്ചത്.
ചന്ദന പുതിയോട്ടിൽ ചന്ദ്രൻ, സ്രാമ്പിയിൽ ഗംഗാധരൻ, പുതിയോട്ടിൽ ഉണ്ണികൃഷണൻ തുടങ്ങി നിരവധി കർഷകരുടെ കൃഷികളാണ് നശിപ്പിച്ചത്.
പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ കുണ്ടിലോട്ടുമ്മൽ ഭാഗത്താണ് കാട്ടുപന്നികളുടെ താവളമെന്ന് നാട്ടുകാർ പറയുന്നത്.
എന്നാൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ നാട്ടുകാർ പഞ്ചായത്തിലും കൃഷി ഭവനിലും പരാതികൾ നൽകിയിരുന്നെങ്കിലും പരിഹാരമായില്ലെന്ന് നാട്ടുകാർ പറഞ്ഞു.