വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Sunday, September 24, 2023 12:56 AM IST
കോ​ഴി​ക്കോ​ട്:​പേ​രാ​മ്പ്ര-​ചെ​മ്പ്ര-​കൂ​രാ​ച്ചു​ണ്ട് റോ​ഡി​ൽ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ സെ​പ്റ്റം​ബ​ർ 25 മു​ത​ൽ പ്ര​വൃ​ത്തി അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്ത് വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ചെ​മ്പ്ര ഭാ​ഗ​ത്ത് നി​ന്ന് പേ​രാ​മ്പ്ര​ക്കും തി​രി​ച്ചും പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ചെ​മ്പ്ര ത​നി​യോ​ട്-​പൈ​തോ​ത്ത് റോ​ഡ് വ​ഴി പോ​കേ​ണ്ട​താ​ണ്.

കോ​ഴി​ക്കോ​ട് ഫ്രാ​ൻ​സി​സ് റോ​ഡ് വെ​ങ്ങാ​ലി ഗേ​റ്റ് റോ​ഡി​ൽ ഇ​ടി​യ​ങ്ങ​ര പ​ള്ളി​ക്ക് സ​മീ​പ​ത്താ​യി ക​ൾ​വെ​ർ​ട്ട് പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ 25 മു​ത​ൽ പ്ര​വൃ​ത്തി തീ​രു​ന്ന​ത് വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.