പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
1338875
Thursday, September 28, 2023 12:48 AM IST
കുറ്റ്യാടി: കുറ്റ്യാടിക്കടുത്ത് ദേവർകോവിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. വടയം നടുപ്പൊയിലെ എടക്കാട്ടുകണ്ടി റഫീഖിന്റെ മകൻ മുഹമ്മദാ (15) ണ് മരിച്ചത്. ദേവർകോവിലെ ബന്ധുവീട്ടിലെത്തിയ മുഹമ്മദ്, തുണി അലക്കാൻ പോയ ഉമ്മാമയോടൊപ്പം പുഴയിൽ പോയതായിരുന്നു. കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ അകപെട്ടാണ് മരണം സംഭവിച്ചത്.
ഉമ്മാമയുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ മുഹമ്മദിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: റഷീദ. സഹോദരൻ: ഫവാസ്.