മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ള​ത്തി​നാ​യി അ​ക്ഷ​ര സേ​ന
Friday, September 29, 2023 1:16 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യെ സ​മ്പൂ​ർ​ണ്ണ മാ​ലി​ന്യ മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ക്യാ​മ്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി അ​ക്ഷ​ര​സേ​ന​യും.

ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍റെ നി​ർ​ദേ​ശ​ശ​പ്ര​കാ​രം ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ യോ​ഗ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ ലൈ​ബ്ര​റി ത​ല​ത്തി​ൽ രൂ​പീ​ക​രി​ച്ച സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന സം​ഘ​മാ​ണ് അ​ക്ഷ​ര സേ​ന.

ആ​ദ്യ ഘ​ട്ട​മാ​യി ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ലൈ​ബ്ര​റി​ക​ളും, പ​രി​സ​ര​വും ശു​ചീ​ക​രി​ക്കും. തു​ട​ർ​ന്ന് ശു​ചി​ത്വ പ്ര​തി​ജ്ഞ ചൊ​ല്ലും. ഒ​ക്ടോ​ബ​ർ ര​ണ്ട് ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ന​ട​ക്കു​ന്ന തീ​വ്ര​ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഴു​വ​ൻ ഗ്ര​ന്ഥ​ശാ​ല​ക​ളും പ​ങ്കെ​ടു​ക്കും.

ലൈ​ബ്ര​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ർ​ഡു​ക​ൾ ദ​ത്തെ​ടു​ത്ത് വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.