ജോ​ലി​ക്കി​ട​യി​ൽ അ​പ​ക​ടം സം​ഭ​വി​ച്ച തൊ​ഴി​ലാ​ളി​ക്ക് അ​വ​ഹേ​ള​നം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
Saturday, September 30, 2023 12:40 AM IST
കോ​ഴി​ക്കോ​ട്: തി​രു​വ​ണ്ണൂ​ർ മ​ല​ബാ​ർ സ്പി​ന്നിം​ഗ് മി​ല്ലി​ലെ ജോ​ലി​ക്കി​ട​യി​ൽ കാ​ലി​ന് അ​പ​ക​ടം സം​ഭ​വി​ച്ച തൊ​ഴി​ലാ​ളി​യെ ജോ​ലി​യി​ൽ സ്ഥി​ര​മാ​ക്കാ​തെ​യും ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​തെ​യും അ​വ​ഹേ​ളി​ച്ച മാ​നേ​ജ്മെ​ന്‍റി​നെ​തി​രേ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു.

സ്പി​ന്നിം​ഗ് മി​ൽ മാ​നേ​ജ​ർ 15 ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​ക്റ്റിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണും ജു​ഡീ​ഷ്യ​ൽ അം​ഗ​വു​മാ​യ കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​ക്ടോ​ബ​ർ 31 ന് ​കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും. കു​നി​യി​ൽ പ​റ​മ്പ സ്വ​ദേ​ശി കെ.​കെ. രാ​ജീ​വ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.