വൈദ്യുതിക്കാലിൽ വള്ളിപ്പടർപ്പ് കയറിയ നിലയിൽ
1339700
Sunday, October 1, 2023 7:35 AM IST
ചക്കിട്ടപാറ: റോഡരികിലെ വൈദ്യുതിക്കാലിൽ വള്ളിപ്പടർപ്പ് കയറി അപകടകരമായി മാറിയതായി ആക്ഷേപം. കെഎസ്ഇബി ചക്കിട്ടപാറ സെക്ഷന്റെ പരിധിയിലുള്ള പെരുവണ്ണാമൂഴി - മുതുകാട് റോഡിലെ ക്രിസ്ത്യൻ പള്ളിയുടെ സമീപം എർത്ത് ഡാം മേഖലയിലാണ് വൈദ്യുതിക്കാലിൽ വള്ളി പടർന്ന് കയറി അപകടകരമായി നിൽക്കുന്നത്.
ഇതിൽ 11 കെവി ലൈനും വൈദ്യുതി വിതരണ ലൈനുമുള്ളതാണ്. കൂടാതെ സ്കൂൾ പ്രവർത്തിക്കുന്ന മേഖലയുമാണ്. ഇവിടെ പെരുവണ്ണാമൂഴി ഡാമിന്റെ റിസർവോയർ ഉള്ളതിനാൽ നിരവധി വിനോദ സഞ്ചാരികളും ഈ മേഖലയിൽ എത്തിച്ചേരുന്നുണ്ട്. നാളുകൾ പിന്നിട്ടിട്ടും ഇത് നീക്കം ചെയ്യാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.