കോഴിക്കോട്: പ്രതിവർഷം ഒരു ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാർ വാഗ്ദാനം ലംഘനം നടത്തി മുന്നോട്ട് പോകുമ്പോൾ കനത്ത തിരിച്ചടി നൽകാൻ യുവാക്കൾ തയാറാകണമെന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് കോഴിമല അഭിപ്രായപ്പെട്ടു.
കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി മാത്യു, സാജൻ തൊടുക, കെ.എം. പോൾസൻ, കെ.കെ നാരായണൻ , വിനോദ് കിഴക്കയിൽ, ബോബി മൂക്കൻ തോട്ടം, അരുൺ തോമസ്, വിജോ ജോസ്, ബോബി ഓസ്റ്റ്യൻ, ഇ.ടി സനീഷ്, രതീഷ് വടക്കേടത്ത് എന്നിവർ പ്രസംഗിച്ചു.