കൂരാച്ചുണ്ട്: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ മാലിന്യ നിർമാർജന പ്രതിജ്ഞയും ശുചീകരണ പ്രവർത്തനങ്ങളും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റസീന യൂസഫ് അധ്യക്ഷത വഹിച്ചു. മെമ്പർമാരായ ഒ.കെ. അമ്മദ്, സണ്ണി പുതിയകുന്നേൽ, വിൻസി തോമസ്, വിൽസൺ മംഗലത്ത്പുത്തൻപുരയിൽ, എൻ.ജെ. ആൻസമ്മ, വിജയൻ കിഴക്കേമീത്തൽ, പഞ്ചായത്ത് സെക്രട്ടറി ഷാനവാസ്, കാർത്തിക വിജയൻ, ബിജി സെബാസ്റ്റ്യൻ, ജോൺസൺ താന്നിക്കൽ, വി.എസ്.ഹമീദ്, ജോർജ് ചിരട്ടവയൽ, സജി ചേലാമ്പത്ത്, സണ്ണി പാരഡൈസ്, സരീഷ് ഹരിദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
കക്കയം: മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കക്കയത്ത് കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബൂത്ത് പ്രസിഡന്റ് ബേബി തേക്കാനത്ത്, ആൻഡ്രൂസ് കട്ടിക്കാന, റോയ് പുല്ലൻകുന്നേൽ, ഷമീർ പിച്ചൻവീട്, ജോയ് മരുതോലി, ബിജു കണിച്ചേരി, ബൈജു പാത്താടൻ, നിസാം കക്കയം എന്നിവർ നേതൃത്വം നൽകി.
കൂരാച്ചുണ്ട്: ജവഹര് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖത്തിൽ ജില്ലാ ശുചിത്വ മിഷന്റെയും ലൈബ്രറി കൗൺസിലിന്റെയും പദ്ധതിയായ മാലിന്യമുക്ത കേരളം പദ്ധതിയുടെ ഉദ്ഘാടന കർമം പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട നിർവഹിച്ചു. ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി യുപി തലത്തിൽ നടത്തിയ വായന മത്സരത്തിൽ വിജയികളായ ലിയ ട്രസ്, ഏജിൽ മരിയ, ഫിഫ ഫാത്തിമ മുനീർ, അലോന ജോബി എന്നിവർക്ക് ക്യാഷ് അവാർഡ് നൽകി. ലൈബ്രറി പ്രസിഡന്റ് ജോൺസൺ തേനംമാക്കൽ, സെക്രട്ടറി ജോർജ് ചിരട്ടവയലിൽ എന്നിവർ പ്രസംഗിച്ചു.
ചക്കിട്ടപാറ: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ചക്കിട്ടപാറ പഞ്ചായത്ത് ഏഴാം വാർഡ് മുതുകാട് താഴെ അങ്ങാടി പരിസരം തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. പാൽ സൊസൈറ്റി, സഹകരണ ബാങ്ക് പരിസരം താഴെ അങ്ങാടി പരിസരങ്ങളും ശുചീകരിച്ചു. വാർഡ് മെമ്പർ രാജേഷ് തറവട്ടത്ത് ഉദ്ഘാടനം ചെയ്തു. മുൻ മെമ്പർ ഷീനാ റോബിൻ പ്രസംഗിച്ചു.
ചക്കിട്ടപാറ: ഗാന്ധിജയന്തിയോടനുബന്ധിച്ച് മാലിന്യമുക്ത നവകേരളം പദ്ധതിയിൽ അമ്പാഴപ്പാറ ജ്വാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ശുചിത്വ പ്രതിജ്ഞ ചൊല്ലുകയും ശുചീകരണ പ്രവർത്തനങ്ങളും നടത്തി. വാർഡ് മെമ്പർ പി.സി. ഗീത ഉദ്ഘാടനം ചെയ്തു. വി.പി. സോമൻ അധ്യക്ഷത വഹിച്ചു. കെ.ടി. കുഞ്ഞപ്പ, കെ.എൻ. സഹദേവൻ, പി.കെ. ശശീന്ദ്രൻ, ഗ്രന്ഥശാല സെക്രട്ടറി പി.എം. അഭിലാഷ്, അങ്കണവാടി ടീച്ചർ ഇന്ദിര എന്നിവർ പ്രസംഗിച്ചു. വി.പി. സത്യൻ, സി. മോഹനൻ, എം.കെ. സാബു, ടി.കെ. ദിനേശൻ, എ.സി. രാജൻ, ലിമേഷ്, എടക്കാട്ടിൽ രാധ, ഇന്ദിര, നാരായണി, ജമീല എന്നിവർ നേതൃത്വം നൽകി.
കോഴിക്കോട്: മഹാത്മാഗാന്ധിയുടെ ജയന്തി ദിനത്തോടും സ്വച്ഛ് ഭാരത് അഭിയാന്റെ ഒമ്പതാം വാർഷികത്തോടും അനുബന്ധിച്ചു കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കാലിക്കട്ട് റീജിയണൽ സ്റ്റേഷൻ പ്രാദേശിക സമൂഹവുമായി കൈകോർത്ത് വൻ ശുചീകരണ യജ്ഞം നടത്തി. സിഎംഎഫ്ആർഐ കാലിക്കട്ട് റീജിയണൽ സ്റ്റേഷൻ സംഘടിപ്പിച്ച പരിപാടിയിൽ ശാസ്ത്രജ്ഞരും, ഗവേഷകരും സ്റ്റാഫ് അംഗങ്ങളും സന്നദ്ധപ്രവർത്തകരും ചേർന്ന് ബസ് കാത്തിരിപ്പു കേന്ദ്രവും, റോഡുകളിലെ നടപ്പാതകളും വൃത്തിയാക്കി. 2014-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച സ്വച്ഛ് ഭാരത് അഭിയാൻ എന്ന രാജ്യവ്യാപകമായ ശുചിത്വ കാമ്പയ്നുമായി ഒത്തുപോകുന്നതായിരുന്നു ഈ സംരംഭം. സിഎംഎഫ്ആർഐ കാലിക്കട്ട് റീജിയണൽ സ്റ്റേഷൻ ഇൻ ചാർജ് ഡോ. അനുലക്ഷ്മി സന്നദ്ധ പ്രവർത്തകരെ അഭിസംബോധന ചെയ്തു.