വെടിയുണ്ടകളുമായി യുവാവ് പിടിയില്‍
1394965
Friday, February 23, 2024 7:47 AM IST
കോഴിക്കോട്: തോക്കില്‍ ഉപയോഗിക്കുന്ന 16 വെടിയുണ്ടകളും 755 മെറ്റല്‍ ബോളുകളുമായി യുവാവ് പോലീസ് പിടിയില്‍. തിരുവമ്പാടി പാമ്പിഴഞ്ഞപാറ സ്വദേശി ആനന്ദ് രാജിനെയാണ് തിരുവമ്പാടി സിഐ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ആംസ് ആക്ട് പ്രകാരം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ വൈകുന്നേരമാണ് ഇയാളെ പിടികൂടിയത്. പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത് .