പെരുന്നാള്‍ ദിനത്തില്‍ വടകരയുടെ സ്നേഹം ഏറ്റുവാങ്ങി ഷാഫി പറമ്പില്‍
1415742
Thursday, April 11, 2024 5:16 AM IST
വടകര: ചെറിയ പെരുന്നാള്‍ ദിനത്തില്‍ വടകരക്കാരുടെ സ്നേഹവും ആതിഥ്യവും ഏറ്റുവാങ്ങി യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍.
പിറന്ന നാട്ടില്‍നിന്ന് വിട്ടുനില്‍ക്കുന്ന ആദ്യ പെരുന്നാളാണെങ്കിലും വടകരക്കാരുടെ സ്നേഹത്തിനു മുന്നില്‍ മറ്റൊരു നാട്ടിലാണെന്ന തോന്നലുണ്ടായില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. രാവിലെ ഏഴരയോടെ തലശേരി സ്റ്റേഡിയം പള്ളി ഈദ്ഗാഹിലാണ് ഷാഫി പറമ്പില്‍ പങ്കെടുത്തത്.
പ്രാര്‍ഥനയ്ക്കുശേഷം വിശ്വാസികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് കുറച്ചു സമയം ഈദ്ഗാഹ് പരിസരത്ത് ചെലവഴിച്ചു. ശേഷം തലശേരിയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഉച്ചയോടെ കുറ്റ്യാടി ദേവര്‍കോവില്‍ അറയില്‍ ഭഗവതി ക്ഷേത്രം സന്ദര്‍ശിച്ച് ഉത്സവ പരിപാടികളില്‍ പങ്കാളിയായി.
ഭാരവാഹികള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം കുറച്ചു സമയം ചെലവഴിച്ചു. രാത്രി വടകര താഴങ്ങാടിയില്‍ ഈദ് നൈറ്റ് പരിപാടിയില്‍ സ്ഥാനാര്‍തഥി പങ്കാളിയായി.