സിൽവർ ജൂബിലി ആഘോഷിച്ചു
1415745
Thursday, April 11, 2024 5:18 AM IST
കോഴിക്കോട്: സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി, സെന്റ് ഫ്രാൻസിസ് സേവ്യർ കോൺഫറൻസിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾ കുണ്ടായിത്തോട് സെന്റ് ആന്റണീസ് ദേവാലയത്തിൽ നടന്നു. വിൻസെന്റ് ഡീ പോള്‍ സൊസൈറ്റിയുടെ കേരള റീജണൽ കൗൺസിൽ കോർഡിനേറ്റർ തോമസ് പുലിക്കോട്ടിൽ ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ. ജോൺസൺ അറശേരിയിൽ അധ്യക്ഷത വഹിച്ചു. മഞ്ജു സജുചീരൻ റിപ്പോർട്ട് അവതരിപ്പിച്ചു. റോയി ചാക്കോ പുറത്തായിൽ, സിറിയക് മാത്യു പാലംതിട്ടേൽ, എ.സി. ഷാജി, ഷീല ജോസഫ്, മാത്യു, ഉഷ മനോഹരൻ, ട്രീസ ആന്റണി, ആന്റണി മോഴികാട് എന്നിവർ പ്രസംഗിച്ചു.