ആനി രാജക്കായി വനിത സാമൂഹ്യ പ്രവർത്തകരെത്തി
1416021
Friday, April 12, 2024 7:15 AM IST
മുക്കം: വയനാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ആനി രാജയെ സന്ദർശിക്കാനും അവർക്ക് വിജയാശംസകൾ നേരാനും തിരുവനന്തപുരത്ത് നിന്ന് വനിത സാമൂഹ്യ പ്രവർത്തകരെത്തി. തിരുവനന്തപുരം ജില്ല പഞ്ചായത്തംഗവും സാംസ്കാരിക പ്രവർത്തകയുമായ ഗീത നസീർ,
കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ (പിഎസ്സി) മുൻ അംഗവും മാധ്യമപ്രവർത്തകയുമായ ആർ. പാർവതി ദേവി, തിരുവനന്തപുരം സഖി വിമൻസ് റിസോഴ്സ് സെന്ററിലെ മേഴ്സി അലക്സാണ്ടർ എന്നിവരാണ് മുക്കത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി ആനിരാജയുമായി കൂടിക്കാഴ്ച നടത്തിയത്.
കേരള മഹിള സംഘം തിരുവമ്പാടി മണ്ഡലം സെക്രട്ടറി പി. സൗദാമിനി, സിപിഐ നേതാക്കളായ കെ. മോഹനൻ, കെ. ഷാജികുമാർ, സിപിഎം നേതാക്കളായ വി.കെ. വിനോദ്, ജോണി ഇടശേരി എന്നിവർ ചേർന്ന് വനിത പ്രവർത്തകരെ സ്വീകരിച്ചു.
സാമൂഹ്യ പ്രവർത്തനത്തിന് ജീവിതം ഒഴിഞ്ഞുവച്ച കാഞ്ചന മാലയെയും വനിത പ്രവർത്തകർ സന്ദർശിച്ചു.