വാഹനാപകടത്തിൽ പതിനേഴുകാരൻ മരിച്ചു
1425166
Sunday, May 26, 2024 10:13 PM IST
കൊയിലാണ്ടി: കണയങ്കോട് പാലത്തിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പതിനേഴുകാരൻ മരിച്ചു. ഉള്ള്യേരി മുണ്ടോത്ത് പറാട്ടാം പറമ്പത്ത് മീത്തൽ അഭിഷേകാണ് മരണപ്പെട്ടത്.
ഇന്നലെ രാവിലെ 6.45 നായിരുന്നു അപകടം. സുഹൃത്തിന്റെ വീട്ടിലേക്ക് പോകാനായി കണയങ്കോട് ഭാഗത്തു നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന അഭിഷേകിന്റെ ബൈക്കിൽ ഉള്ള്യേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. പിതാവ്: പ്രതീഷ്. മാതാവ്: അനിത. സഹോദരൻ: അഭിനന്ദ്.