ഉന്നത വിജയികളെ ആദരിച്ചു
1425342
Monday, May 27, 2024 7:19 AM IST
താമരശേരി: കിട്ടപ്പാറ ഹോളിഫാമിലി ഹൈസ്കൂൾ 1997 ബാച്ചിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.1997 ബാച്ചിലെ സഹപാഠികളുടെ മക്കളായ വിദ്യാർഥികളെയാണ് ആദരിച്ചത്.
കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ് ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ബ്ലോക്ക് മെമ്പർ നിതീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. ഷൈനി സുബൈർ, നൗഷാദ്, ബിജു, അമ്പിളി എന്നിവർ പ്രസംഗിച്ചു.