ജവഹർലാൽ നെഹ്റു മതേതര ഇന്ത്യക്ക് അടിത്തറയിട്ട രാഷ്ട്ര ശിൽപി: അഡ്വ. കെ. പ്രവീൺ കുമാർ
1425594
Tuesday, May 28, 2024 7:56 AM IST
കോഴിക്കോട്: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ അനുസ്മരണം ഡിസിസിയുടെ ആഭിമുഖ്യത്തില്‍ നടന്നു. അനുസ്മരണ സമ്മേളനം എം.കെ. രാഘവന് എംപി ഉദ്ഘാടനം ചെയ്തു. മോദിയുടെയും ബിജെപിയുടെയും വര്‍ഗീയ അജണ്ടകള്‍ നടപ്പാക്കാന്‍ തടസമായി നില്‍ക്കുന്നത് നെഹ്റുവിന്റെ ഓര്‍മ്മകള്‍ നിലക്കുന്നത് കൊണ്ടാണ്. അതുകൊണ്ട് നെഹ്റുവിനെ തമസ്കരിക്കുന്ന നിലപാടാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്.
തീന് മൂര്‍ത്തി ഭവനിലെ നെഹ്റു മ്യൂസിയത്തിന്റെ പേര് പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയമാക്കിയത് ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.സി. അബു, വി.എം. ചന്ദ്രന്, കെ. രാമചന്ദ്രന്, കെ.പി. ബാബു, ആര്. ഷെഹിന് എന്നിവര്‍ പ്രസംഗിച്ചു.
കോഴിക്കോട്: ജനാധിപത്യ മതേതര ഇന്ത്യക്ക് അടിത്തറയിട്ട രാഷ്ട്ര ശിൽപിയാണ് പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റുവെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺ കുമാർ. സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലൂടെ ദേശീയ രാഷ്ട്രീയത്തിൽ ഉദിച്ചുയർന്ന നെഹ്റുവിന്റെ ദർശനങ്ങളാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് ദിശാബോധം നൽകിയത്. രാജ്യത്തിന്റെ സർവതോമുഖമായ പുരോഗതിക്ക് നിദാനമായ പദ്ധതികൾ അവിഷ്ക്കരിച്ച് ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ മുൻ നിരയിലെത്തിച്ച ദീർഘ ദർശിയായ ഭരണാധികാരിയായിരുന്നു നെഹ്റുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
നെഹ്റുവിനെ തമസ്ക്കരിക്കാൻ രാജ്യം ഭരിക്കുന്ന ഭരണകൂടം എത്ര ശ്രമിച്ചാലും കഴിയില്ലെന്നും പ്രവീൺ കുമാർ പറഞ്ഞു. നെഹ്റുവിന്റെ അറുപതാം ചരമവാർഷിക ദിനത്തിൽ ഫോറസ്ട്രി ബോർഡ് കേരള സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നെഹ്റുവിന്റെ ഛായാ ചിത്രത്തിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. ഇ. മൊയ്തു മൗലവി സ്മാരക മ്യൂസിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ ഫോറസ്ട്രി ബോർഡ് കേരള ചെയർമാൻ അഡ്വ.എം. രാജൻ അധ്യക്ഷത വഹിച്ചു.
കോഴിക്കോട്: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ അറുപതാം ചരമ വാർഷികദിനം എരഞ്ഞിപ്പാലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് സി.എ. തോമസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എൻ.വി. ബാബുരാജ് പ്രതിജ്ഞ ചൊല്ലി.
പി.കെ. അബ്ദുറഹിമാൻ, ടി. രാരുക്കുട്ടി നായർ, പി.എസ്. ജയപ്രകാശ്, എൻ. ഭാഗ്യനാഥ്, ടി.കെ. ലത്തീഫ് ഹാജി, ശശി നെടുപ്പാശേരി, സുജൻ, പി.കെ. കൃഷ്ണകുമാർ, കെ.ആർ. മനോജ്, സത്യൻ മൂത്തയിൽ എന്നിവർ പ്രസംഗിച്ചു. ഹേമലതാ മഹേശ്വരി, കെ. ജയപ്രകാശ് എന്നിവർ സന്നിഹിതരായിരുന്നു.
കോടഞ്ചേരി: മുൻ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റുവിന്റെ അറുപതാം ചരമ വാർഷികം കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, വൈസ് പ്രസിഡന്റ് ചിന്നാ അശോകൻ, ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ, വിൽസൺ തറപ്പിൽ, പോൾ ടി. ഐസക്, ലീലാമ്മ കണ്ടത്തിൽ, ബിബി തിരുമല, ഭാസ്കരൻ പട്ടരാട് എന്നിവർ പ്രസംഗിച്ചു.