അന്നശ്ശേരി: വീടിന്റെ അതിര് കാണിച്ചു തരണമെന്നാവശ്യപ്പെട്ട് പുലർച്ചെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ദളിത് കുടുംബത്തെ ക്രൂരമായി മർദിച്ചതായി പരാതി. തലക്കുളത്തൂർ അന്നശ്ശേരി വേട്ടോട്ടു കുന്നുമ്മൽ കോളനിയിൽ സുനിൽ കുമാറിനും ഭാര്യ കെ.കെ. പുഷ്പയ്ക്കും നേരെയാണ് സമീപ സ്ഥലം ഉടമയുടെ മകൻ വൈശാഖ് അതിക്രൂരമായ മർദനം നടത്തിയത്.
സുനിൽ കുമാറിന്റെ വീടിനടുത്തായിട്ടുള്ള വൈശാഖിന്റെ കുടുംബ ഭൂമിയിൽ വീടു നിർമാണത്തിന്റെ ഭാഗമായി വർഷങ്ങൾക്ക് മുമ്പ് നിർമിച്ച അടിത്തറയിൽ പണി പുനരാംഭിക്കുന്നതിന് അതിര് കാണിച്ചു തരണമെന്ന പേരിലാണ് ദന്പതികളെ പുറത്തേക്ക് വിളിച്ചുവരുത്തി മർദിച്ചത്. പരിക്കേറ്റ സുനിൽ കുമാറിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി. അത്തോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.