ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്: പു​റ​മേ​രി സ്വ​ദേ​ശി​നി​ക്ക് 1.75 ല​ക്ഷം ന​ഷ്ട​മാ​യി
Saturday, September 7, 2024 4:31 AM IST
നാ​ദാ​പു​രം: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ൽ പു​റ​മേ​രി സ്വ​ദേ​ശി​നി​ക്ക് 1.75 ല​ക്ഷം ന​ഷ്ട​മാ​യി. പ​രാ​തി​ക്കാ​രി​യാ​യ പു​റ​മേ​രി സ്വ​ദേ​ശി​നി​യു​ടെ മാ​താ​വി​ന് ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് ന​റു​ക്കെ​ടു​പ്പി​ൽ 14.80 ല​ക്ഷം രൂ​പ സ​മ്മാ​നം നേ​ടി​യെ​ന്ന് വി​ശ്വ​സി​പ്പി​ക്കു​യും നി​കു​തി അ​ട​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ശ്വ​സി​പ്പി​ച്ച് പ​ല ത​വ​ണ​ക​ളാ​യി യു​വ​തി​യി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി എ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ​ണം ന​ൽ​കി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞും ല​ക്ഷ​ങ്ങ​ളു​ടെ സ​മ്മാ​നം ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​താ​യി യു​വ​തി​ക്ക് മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് സൈ​ബ​ർ സെ​ല്ലി​ലും നാ​ദാ​പു​രം പോ​ലീ​സി​ലും പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.


സം​ഭ​വ​ത്തി​ൽ ര​മേ​ഷ് കു​മാ​ർ, സോ​ഹ​ൻ കു​മാ​ർ, ജ​സ്പ്രീ​ത് സിം​ഗ് എ​ന്നി​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ര​ണ്ട് മാ​സ​ത്തി​നി​ടെ നാ​ദാ​പു​രം മേ​ഖ​ല​യി​ൽ പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് സം​ഘം കൈ​ക്ക​ലാ​ക്കി​യ​ത്.