കോഴിക്കോട്: കേരളത്തിന്റെ പുതിയ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയിൽ കാലിക്കട്ട് എഫ്സിക്ക് പിന്തുണ അറിയിച്ച് ഇന്ന് റോഡ്ഷോ നടത്തും.
കാലിക്കട്ട് മാസ്റ്റർ ക്രിക്കറ്റേഴ്സ് ആഭിമുഖ്യത്തിൽ തെക്കേപ്പുറത്തെ വിവിധ കായിക താരങ്ങളും സ്പോർട്സ് സംഘടനകളും ചേർന്നു നടത്തുന്ന റോഡ് ഷോ ഇന്ന് വൈകിട്ട് 7.15നു കോഴിക്കോട് കോർണിഷ് പരിസരത്ത് എസിപി സുരേഷ്കുമാർ ഫ്ളാഗ് ഓഫ് ചെയ്യും. ഫ്രീഡം സ്ക്വയറിൽ അവസാനിക്കും. സമാപന ചടങ്ങിൽ കാലിക്കട്ട് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ് സംബന്ധിക്കും. പ്രമുഖരായ കായിക താരങ്ങൾ പരിപാടിയിൽ പങ്കെടുക്കും.