കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിന്റെ കവാടത്തിലേക്കു സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം. ആർക്കും പരിക്കില്ല. ബസിന്റെ മുൻവശവും ക്ഷേത്രത്തിന്റെ കവാടവും തകർന്നു. കൊയിലാണ്ടി-ബാലുശേരി റൂട്ടിൽ ഓടുന്ന കെഎൽ 56 6234 ബസ് ആണ് അപകടത്തിൽപ്പെട്ടത്. റോഡിൽനിന്ന് തെന്നി മാറിയ ബസ് ഫുട്പാത്തും കടന്നാണ് കോണ്ക്രീറ്റ് കവാടം ഇടിച്ച് തെറിപ്പിച്ചത്. ആശുപത്രിയുടെ നെയിം ബോർഡും തകർന്നിട്ടുണ്ട്.