കൊയിലാണ്ടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. ചെങ്ങോട്ടുകാവ് ജീസസ് ഹൗസിൽ ജീവരാഗ് (49) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ചെങ്ങോട്ടുകാവിൽ ബസും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.
അപകടത്തിൽപ്പെട്ട അതേ ബസിൽ തന്നെ താലൂക്കാശുപത്രിയിൽ എത്തിക്കുകയും തുടർന്ന് അവിടെനിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാര്യാവിൽ ചന്ദ്രശേഖരന്റെയും സുശീലാമ്മയുടെയും മകനാണ്. ഭാര്യ: ജസ്ന. മക്കൾ: ജീവ്ന, ജഗത്ചന്ദ്ര ജീവൻ. സഹോദരൻ: ജിതേന്ദുകുമാർ.